ജോര്‍ജി സാം|
Last Modified ശനി, 6 മാര്‍ച്ച് 2021 (20:56 IST)
മുന്നണിയിലേക്ക് പുതിയതായി വന്ന ജോസ് കെ മാണിക്ക് എല്‍ ഡി എഫ് നല്‍കിയ സ്വീകരണം അസാധാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസ് പക്ഷം 10 സീറ്റ് ഉറപ്പിച്ചു. ചിലയിടങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും 10 സീറ്റുകള്‍ ജോസ് വിഭാഗത്തിന് ഉറപ്പാണെന്ന് പറയാം.
പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍, ഇടുക്കി, തൊടുപുഴ, കുറ്റ്യാടി, ഇരിക്കൂര്‍, ചാലക്കുടി എന്നീ സീറ്റുകളാണ് ജോസ് വിഭാഗത്തിന് ലഭിക്കുക. എന്നാല്‍ 12 സീറ്റ് നേടിയെടുക്കുക എന്നതാണ് ജോസ് വിഭാഗത്തിന്‍റെ ലക്ഷ്യം. ഇതിനായി സമ്മര്‍ദ്ദം തുടരുകയാണ്.
ചങ്ങനാശ്ശേരി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ കൂടി നേടിയെടുക്കാനാണ് ജോസ് കെ മാണിയുടെ ശ്രമം. ചങ്ങനാശ്ശേരി ജോസിന് നല്‍കണമെന്നാണ് സി പി എമ്മിന്‍റെയും നിലപാട്. എന്നാല്‍ ചങ്ങനാശ്ശേരി നല്‍കാനാവില്ലെന്ന് സി പി ഐ കടുത്ത നിലപാട് സ്വീകരിച്ചു. ചങ്ങനാശ്ശേരി വിട്ടുനല്‍കിയാല്‍ കാഞ്ഞിരപ്പള്ളി സി പി ഐ എടുക്കുമെന്നാണ് കാനം രാജേന്ദ്രന്‍റെ നിലപാട്. എന്നാല്‍ ചങ്ങനാശ്ശേരി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സി പി ഐയെ അറിയിച്ചിട്ടുണ്ട്.