ഏത് വിദഗ്‌ധനും ബിജെപിയിൽ എത്തിയാൽ ആ സ്വഭാവം കാണിക്കും, ശ്രീധരന്റേത് ജൽപനങ്ങളെന്ന് മുഖ്യമന്ത്രി

അഭിറാം മനോഹർ| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (12:25 IST)
പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരന്റേത് വെറും ജൽപനങ്ങൾ മാത്രമാണ്. ഏത് വിദഗ്‌ധനായാലും ബിജെപിയിൽ ചേർന്നാൽ ബിജെപിയുടെ സ്വഭാവം കാണിക്കും. ബിജെപിയിൽ എത്തിയതോടെ എന്തും വിളിച്ചുപറയാം എന്ന അവസ്ഥയിലേക്ക് മാറിയതായും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തിൽ ആശയകുഴപ്പം ഒന്നുമില്ലെന്നും പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ കൊലീബി സഖ്യം ഇത്തവണയുണ്ടാകുമെന്നും ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നു താനെന്ന ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :