ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം: ശബരീനാഥന്‍

കെ എസ് ശബരീനാഥന്‍, ബെന്യാമിന്‍, പോരാളി ഷാജി, K S Sabarinadhan, Benyamin, Porali Shaji
ജോര്‍ജി സാം| Last Modified വെള്ളി, 8 മെയ് 2020 (20:55 IST)
സാഹിത്യകാരന്‍ ബെന്യാമിനും യുവ എം എല്‍ എ ശബരീനാഥനും തമ്മിലുള്ള വാക്‍പോര് മുറുകുകയാണ്. ശബരീനാഥനെതിരെ കടുത്ത ഭാഷയിലാണ് ബെന്യാമില്‍ ഒടുവില്‍ ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. അതിന് മറുപടിയുമായി പുതിയ പോസ്റ്റിട്ട് കെ എസ് ശബരീനാഥന്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്.

ശബരീനാഥന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പോരാളി ബെന്യാമിൻ

ശ്രീ ബെന്യാമിൻ എനിക്ക് ഇന്ന് ഒരു മറുപടി നൽകി. ഈ മറുപടി പോസ്റ്റിന്റെ ഒരു
പ്രസക്‌ത ഭാഗം ചുവടെ ചേർക്കുന്നു....
"അപ്പോൾ പിന്നെ താങ്കളുടെ ഉദ്ദേശ്യം സഹായമോ പിന്തുണയോ ഒന്നുമല്ല, ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്."

ഞാൻ പണ്ട് പറഞ്ഞത് അദ്ദേഹത്തിന്
സർക്കാരിന്റെ ആസ്‌ഥാനകവി പട്ടം ചാർത്തണമെന്നാണ്. പക്ഷേ ഈ ഭാഷാചാരുതയ്ക്ക്
അത് വേണ്ട,

പകരം ബെന്യാമിനെ
പോരാളി ഷാജിയുടെ അഡ്മിൻ ആക്കണം. അതാണ് ഉചിതം.

ശബരി


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :