1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. vk sreekandan mp in quarantine

ഷാഫി പറമ്പില്‍ എംഎല്‍എയും വികെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റൈനില്‍

Quarantine
ഷാഫി പറമ്പില്‍ എംഎല്‍എയും  വികെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.
 
ഇവരോടൊപ്പം പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ തുടങ്ങിയവരും ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചു. 
അതേസമയം പാലക്കാട് ജില്ലയില്‍ 164 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. സമ്പര്‍ക്കത്തിലൂടെ 22 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ഇതില്‍ 15 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
അടുത്ത ലേഖനം
പാകിസ്ഥാൻ മാധ്യമപ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു