1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ram gopal varma announced sasikala

ശശികലയുടെ ജീവിതം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് രാം ഗോപാൽ വർമ, റിലീസ് തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുൻപ്

തമിഴ്‌നാട്
കൊവിഡ് കാലത്ത് ഏറ്റവുമധികം സിനിമകൾ പ്രഖ്യാപിക്കുകയും ചെയ്യുകയും ചെയ്‌ത സംവിധാകനാണ് രാം ഗോപാൽ വർമ. ഇവയിൽ പല ചിത്രങ്ങളും പ്രമേയങ്ങൾ കാരണം വിവാദമാകുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഏതെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ, തമിഴ്‌നാടിലെ വിവാദനായികയും ജയലളിതയുടെ തോഴിയുമായ ശശികലയുടെ പേരിലാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ.
 
എസ്' എന്ന സ്ത്രീയും 'ഇ' എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത് എന്നതാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് ഇതേകുറിച്ചുള്ള ട്വീറ്റിൽ രാംഗോപാൽ വർമ പറഞ്ഞു. തമിഴ്നാട് തെരഞ്ഞെടുപ്പിനു മുന്‍പ്, ജയലളിതയുടെ ജീവചരിത്ര ചിത്രം തീയേറ്ററുകളിലെത്തുന്ന ദിവസം തന്നെ ശശികലയും റിലീസ് ചെയ്യുമെന്നും സംവിധായകൻ പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇത് പഴയ ജോജു അല്ല, രൂപത്തിലും ഭാവത്തിലും അടിമുടി മാറി; 'പീസ്'ലെ പുത്തൻ ലുക്ക് !