നിയമസഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ ആറിന് വോട്ടെടുപ്പ്, മെയ് രണ്ടിന് വോട്ടെണ്ണല്‍

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (22:12 IST)
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണല്‍ ഉണ്ടാകും. സംസ്ഥാനത്ത് ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മാര്‍ച്ച് 12നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. തിരഞ്ഞെടുപ്പ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസ് ആണ്.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8ലക്ഷം രൂപയാണ്. സംസ്ഥാനത്ത് 40,771 പോളിങ് ബൂത്തുകളാണ് ഉള്ളത്. പുതിയ വോട്ടര്‍മാര്‍ 579033 പേരുണ്ട്. ഇതില്‍ 221പേര്‍ ട്രാന്‍സ്ജന്‍ഡര്‍മാരാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :