കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു: കോൺഗ്രസിന് മുന്നറിയിപ്പുമായി എ‌‌കെ ആന്റണി

അഭിറാം മനോഹർ| Last Modified ശനി, 27 ഫെബ്രുവരി 2021 (15:36 IST)
നിയമസഭാ തിരെഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിന് മുന്നറിയിപ്പുമായി കോൺഗ്രസിലെ മുതിർന്ന നേതാവ് എ‌‌കെ ആന്റണി. ഏത് കുറ്റിച്ചൂലിനെ പിടിച്ചുനിർത്തിയാലും വിജയിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് സ്വീകാര്യരായ ആളുകളെ സ്ഥാനാർഥികളാക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദവും പിഎസ്‌സി സമരവും ഇടത് സർക്കാരിന് തിരിച്ചടിയാവുമെന്നും ആന്റണി പറഞ്ഞു.അതേ സമയം, സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ വേണ്ടെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമായി. പുതുമുഖങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. 40 നും 50 നും ഇടയ്ക്കു പ്രായമുള്ളവരായിരിക്കണം ഏറിയ പങ്ക് സ്ഥാനാർഥികളെന്നും യോഗത്തിൽ ധാരണയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :