1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Eid Holiday Kerala

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും പൊതു അവധി

Eid
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് മേയ് മൂന്ന് ചൊവ്വാഴ്ചയും പൊതു അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം നാളെയും അവധിയായിരിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 
 
കലണ്ടര്‍ പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ചയായിരുന്നു. എന്നാല്‍, ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍. 
 
അതേസമയം, കലണ്ടര്‍ പ്രകാരം നേരത്തെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള അവധി രണ്ട് ദിവസമായി. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുത്, നിരസിക്കാനും അവകാശമുണ്ട്: സുപ്രീം കോടതി