കുടുംബസമേതം ദുല്‍ഖറും സൗബിനും, താരമായി മറിയം !

Last Modified വ്യാഴം, 13 മെയ് 2021 (15:01 IST)

സിനിമ തിരക്കുകള്‍ ഇല്ലാത്തതിനാല്‍ താരങ്ങളെല്ലാം കുടുംബത്തോടൊപ്പമാണ് ഈദ് ആഘോഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വീടിനകത്ത് തന്നെയാണ് ആഘോഷവും. കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവെച്ച കൊണ്ടാണ് എല്ലാവര്‍ക്കും ദുല്‍ഖറും സൗബിനും ഈദ് ആശംസകള്‍ നേര്‍ന്നത്.

'സ്‌നേഹം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍ .... ഈദ് മുബാറക്'-സൗബിന്‍ കുറിച്ചു.


മക്കള്‍ക്കും ഭാര്യക്കും ഒപ്പമുള്ള ചിത്രമായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്.

'ഞങ്ങളില്‍ നിന്ന് നിങ്ങളിലേക്ക് ഈദ് മുബാറക്'-ദുല്‍ഖര്‍ കുറിച്ചു.


ഈയടുത്ത് നാലാം പിറന്നാള്‍ ആഘോഷിച്ച മറിയം തന്നെയാണ് കുടുംബ ചിത്രത്തിലെ പ്രധാന ആകര്‍ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :