അനുബന്ധ വാര്‍ത്തകള്‍
- തുടര്‍ച്ചയായ വിലയിടിവുകള്‍ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു
- പുതുപ്പള്ളിയിൽ ജെയ്ക്കിന് വരാനുള്ളത് ഹാട്രിക് തോൽവി, അപ്പനോടും മോനോടും തോറ്റെന്ന പേരും: കെ മുരളീധരൻ
- തിരുപ്പതിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ആറു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു
- ബാധ്യത മറച്ചുവെച്ച് സ്ഥലം വില്പന നടത്തി: വഞ്ചനാ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു
- രണ്ടാം ദിനത്തില്‍ 'ജയിലര്‍' വീണോ? കളക്ഷന്‍ റിപ്പോര്‍ട്ട്
പി.ജി ദന്തല്‍ കോഴ്സ്: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേയ്ക്കും, സ്വാശ്രയ ദന്തല്‍ കോളജുകളിലെ ന്യൂനപക്ഷ ക്വാട്ട / എന്‍.ആര്.ഐ ക്വാട്ട ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലേയ്ക്കുമുള്ള 2023-24 അധ്യയന വര്‍ഷത്തെ പി.ജി ദന്തല്‍ കോഴ്സ് പ്രവേശനത്തിനായി www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്കിയ വിദ്യാര്‍ഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റ് 9ന് പ്രസിദ്ധീകരിച്ച താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് ആഗസ്റ്റ് 10 ഉച്ച 12 മണിവരെ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സര്‍വ്വീസ് ക്വാട്ട വിഭാഗം കാറ്റഗറി ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. ഹെല്പ് ലൈന്‍ നമ്പര്‍: 0471 2525300.