1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തി: വഞ്ചനാ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു

Ernakulam
ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തിയ കേസില്‍ സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു. എറിയാട് പറപ്പൂര്‍ വീട്ടില്‍ മണികണ്ഠന്‍, ഇയാളുടെ ഭാര്യ ബിന്ദു, ലോകമലേശ്വരം തൈപ്പറമ്പത്ത് ബാബു, കൊടുങ്ങല്ലൂര്‍ സബ്ബ് രജിസ്ട്രാര്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി അശോകന്‍ പിള്ള, എറിയാട് വലിയവീട്ടില്‍ ജലീല്‍, കക്കിരിപ്പീടികയില്‍ ബഷീര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.
 
ഇവര്‍ വസ്തുവിന്മേലുള്ള 19.5 ലക്ഷത്തിന്റെ ബാധ്യത മറച്ചുവെച്ച് സ്ഥലം വില്‍പന നടത്തുകയായിരുന്നു. പുല്ലൂറ്റ് മഠത്തില്‍ വീട്ടില്‍ സുകുമാരന്റെ പരാതിയിലാണ് പ്രതികള്‍ അറസ്റ്റിലായത്. ബാങ്കിലെത്തിയപ്പോഴാണ് ബാധ്യതയുടെ വിവരം പരാതിക്കാരന്‍ അറിയുന്നത്. 
അടുത്ത ലേഖനം
ഐപിസിയും സിആര്‍പിസിയും ഇനിയില്ല, നിയമങ്ങളില്‍ അടിമുടി മാറ്റം: ഇക്കാര്യങ്ങള്‍ അറിയാം