1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Duck farmer drown to dead

താറാവ് കർഷകൻ പാടത്ത് മുങ്ങിമരിച്ച നിലയിൽ

Accident
കോട്ടയം : താറാവ് കർഷകനെ പാടത്ത് മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കടവിലാണ് താറാവ് കർഷകനായ പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്.മാളിയേക്കൽ കടവ് പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
 
സാധാരണ ഗതിയിൽ ഇദ്ദേഹം കൃഷി കഴിഞ്ഞ ശേഷം തീറ്റ നല്‍കാനായി താറാവുകളെ പാടശേഖരത്തിലേക്ക് സ്ഥിരമായി കൊണ്ടുപോകാറുണ്ട്. അത്തരത്തില്‍ താറാവുകളെയും കൊണ്ട് രാവിലെ പോയതാണ് സദാനന്ദന്‍. എന്നാൽ ഉച്ചയോടെ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പാടത്ത് വെള്ളക്കെട്ടില്‍ വീണ നിലയിലാണ് സദാനന്ദന്റെ മൃതദേഹം കണ്ടത്. എന്നാൽ അപകടം നടന്ന സമയത്ത് പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല എന്നുമാണ് അറിയുന്നത്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, 2 ദിവസത്തിനുള്ളിൽ ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴ തുടരും