1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drugs Prison Suspension Ernakulam

ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

police
എറണാകുളം:ജയിലിനുള്ളിൽ മയക്കുമരുന്ന് ഉപയോഗം നടന്നതുമായി ബന്ധപ്പെട്ട് ജയിൽ വാർഡനെ അധികാരികൾസസ്പെൻഡ് ചെയ്തു. എറണാകുളം സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഷിറാസ് ബഷീറിനെയാണ് അധികാരികൾഅന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 
 
അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറായ ഇയാൾ മാരകമായ മയക്കുമരുന്ന് ഉപയോഗിച്ചു എന്നതു കൂടാതെ തടവുകാർക്ക് ഇയാൾ മയക്കു മരുന്ന് നൽകിയതായും കണ്ടെത്തിയിരുന്നു. ജയിലിൽ പ്രതികളിൽ നിന്നും പണം വാങ്ങിയാണ് ലഹരി വില്പന നടത്തിയതെന്നാണ് റിപ്പോർട്ട്. സമാന രീതിയിൽ ഇയാൾക്ക് അനവധി ക്രിമിനൽ കേസ് പ്രതികളുമായും ബന്ധമുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
 
ഇത് കൂടാതെ ഷിറാസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ ലഹരി വസ്തു ഉപയോഗിക്കുക മാത്രമല്ല അത് കടത്തികൊണ്ടുവന്ന് തടവുകാർക്ക് വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് ഗുരുതരമായ നിയമലംഘനം ആയി കണക്കാക്കിയിട്ടുള്ളത്. മാസങ്ങളായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഷിറാസിനെതിരെ വകുപ്പുതല നടപടി ഉണ്ടായത്. അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മറ്റു വിശദ വിവരങ്ങൾ അറിവായിട്ടില്ല
അടുത്ത ലേഖനം
Friendship Day Wishes in Malayalam: ഓഗസ്റ്റ് 3, ലോക സൗഹൃദ ദിനം; സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം