ഭാര്യ സ്ത്രീയല്ലെന്ന് വീട്ടുകാർ അറിഞ്ഞത് ദമ്പതികളുടെ മരണശേഷം പോസ്റ്റ്മോർട്ടത്തിൽ, എട്ട് വർഷം ഒരുമിച്ച് ജിവിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (09:00 IST)
ഭോപ്പാൽ: ഭാര്യാ ഭർത്താക്കൻമാരായി ഒരുമിച്ചു ജീവിച്ച സ്വവർഗാനുരാഗികൾ എന്ന് കുടുംബം തിരിച്ചറിഞ്ഞത് ഇരുവരുടെയും മരണത്തിന് ശേഷം. മധ്യപ്രദേശിലെ സിഹോറിലാണ് സംഭവം ഉണ്ടായത്. ദമ്പതികളിൽ ഭാര്യ സ്ത്രീയല്ല എന്ന് അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.

2012ലാണ് ഇരുവരും വിവാഹിതാരാകുന്നത്. 2014ൽ ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. ആഗസ്റ്റ് 11ന് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതേ തുടർന്ന് ഭാര്യ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇത് തടുക്കാൻ ശ്രമിച്ചതോടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു. തുടർന്ന് ചികിത്സയിലിരിയ്ക്കെ ആഗസ്റ്റ് 12ന് ഭാര്യ മരണപ്പെടുകയായിരുന്നു.

16ന് ഭർത്താവും മരണപ്പെട്ടു. പോസ്റ്റ്മോർട്ടത്തിലാണ് ഭാര്യ സ്ത്രിയല്ല എന്ന് വ്യക്തമായത്. തന്റെ സഹോദരൻ എൽജിബിടിക്യു മുന്നേറ്റങ്ങളെ പിന്തുണച്ചിരുന്നു എന്ന് മരിച്ചയാളുടെ സഹോദരൻ വ്യക്തമാക്കി. 2018 സെപ്തംബറിലാണ് ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ലൈംഗിക ബന്ധത്തെ എതിർക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :