റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് വ്യോമസേനയുടെ ഭാഗമാകും

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (08:07 IST)
കിഴക്കൻ ലഡാക് അതിർത്തിയിൽ ചൈനയുമായി സംഘർഷം രൂക്ഷമാകുന്നതിനിടെ അധ്യാധുനിക ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ആദ്യ ബാച്ചിലെ അഞ്ച് പോർ വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാവുക. സേനയുടെ ഭാഗമാകുന്ന റഫാൽ വിമാനങ്ങൾ ലഡാക്കിലെത്തും എന്നാണ് വിവരം.

അംബാല വ്യോമ താവളത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി മുഖ്യാതിഥിയാവും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, വ്യോമസേനാ മേധാവി എയർ ചിഫ് മാർഷൻ ആർകെഎസ് ബദൗരിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :