1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dog Attack news

അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍

Dog Attack
അക്രമകാരികളായ തെരുവ് നായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം വര്‍ദ്ധിച്ചുവരികയാണ്. കുട്ടികള്‍ക്കെതിരെയുള്ള തെരുവുനായകളുടെ ആക്രമണം കൂടുകയാണെന്നും അപേക്ഷയില്‍ പഞ്ചായത്ത് അധ്യക്ഷ പറയുന്നു.
 
പി പി ദിവ്യക്കുവേണ്ടി സുപ്രീംകോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത് അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ്.
അടുത്ത ലേഖനം
പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച് കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 ത്തിലേക്ക്