അനുബന്ധ വാര്‍ത്തകള്‍
- കണ്ണൂരില്‍ താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് കൂട്ടിരുന്ന സ്ത്രീയെ പാമ്പുകടിച്ചു
- തൃശൂരില്‍ ഓട്ടോറിക്ഷയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം; മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍
- കുട്ടികള്‍ക്ക് നേരെ പാഞ്ഞെടുത്ത് തെരുവ് നായ്ക്കള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- മലപ്പുറത്ത് നാലരവയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് കടിയേറ്റു
- മാളയില്‍ ഭാര്യയുടെ കൊട്ടേഷനില്‍ ഭര്‍ത്താവിനെ ആക്രമിച്ച സുഹൃത്തായ പ്രതി പിടിയില്‍
കൂത്തുപറമ്പില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 10 മാസം പ്രായമായ കുഞ്ഞ് മരിച്ചു
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കൂത്തുപറമ്പ് മുതയങ്ങയില്‍ ശരീഫ് - മുംതാസ് ദമ്പതികളുടെ പത്തു മാസം പ്രായമായ മകന്‍ മുഹമ്മദ് റഹീമാണ് മരിച്ചത്. കുഞ്ഞിന് അമ്മ മടിയിലിരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.