കെ-റെയില്‍ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ജൂണ്‍ 2023 (19:52 IST)
കെ-റെയില്‍ പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നല്ല വേഗതയുള്ള ട്രെയിന്‍ വേണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നതാണു വന്ദേഭാരതിനോടു കാണിച്ച പൊതുവായ സമീപനത്തില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ 'നാം മുന്നോട്ട്'-ന്റെ പുതിയ എപ്പിസോഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേഭാരതില്‍ സഞ്ചരിച്ചതോടെ കെ-റെയിലിനെ എതിര്‍ത്തവരുടെയടക്കം മനസില്‍ പദ്ധതി അത്യാവശ്യമാണെന്ന തോന്നല്‍ വന്നിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരാണു പദ്ധതിക്ക് അംഗീകാരം നല്‍കേണ്ടത്. പദ്ധതി അടഞ്ഞ അധ്യായമാണോയെന്നു ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ കേന്ദ്ര റെയില്‍വേ മന്ത്രിയോടു ചോദിച്ചപ്പോള്‍ അല്ല എന്നും ചര്‍ച്ച ചെയ്യുമെന്നുമാണു പറഞ്ഞത്. വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ അദ്ദേഹവുമായി പദ്ധതിയെക്കുറിച്ചു സംസാരിച്ചു. തുടര്‍ന്ന് ഡല്‍ഹി സന്ദര്‍ശനത്തിനെത്തുമ്പോള്‍ ചര്‍ച്ച ചെയ്യാനാകുമോയെന്ന് അന്വേഷിച്ചെങ്കിലും വിദേശത്തായിരുന്നതിനാല്‍ പിന്നീടു ചര്‍ച്ചയാകാമെന്നറിയിച്ചു. കേരളത്തില്‍ വന്നും ചര്‍ച്ചയ്ക്കു തയാറാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തു. നല്ല പോസിറ്റിവായ വശം ആ ഭാഗത്തു കാണുന്നുണ്ട്. മറ്റു കാര്യങ്ങള്‍ കാലത്തിനു വിടാം
മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :