സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (08:17 IST)
കണ്ണൂരില്‍ മൂന്നാംക്ലാസുകാരിയെ ക്രൂരമായി ആക്രമിച്ച് തെരുവുനായകള്‍. ജാന്‍വി എന്ന കുട്ടിയെയാണ് മൂന്നോളം തെരുവുനായകള്‍ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തില്‍ കുട്ടിയുടെ കാലിനും കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് വച്ചാണ് കുട്ടിയെ തെരുവുനായകള്‍ ആക്രമിച്ചത്. കുട്ടിയെ ചാലയിലെ സ്വകാര്യ ആശപുത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുഴുപ്പിലങ്ങാടി പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും.