കണ്ണൂരില്‍ ഇന്നലെ മാത്രം തെരുവുനായകളുടെ കടിയേറ്റത് 15 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (08:53 IST)
കണ്ണൂരില്‍ ഇന്നലെ മാത്രം തെരുവുനായകളുടെ കടിയേറ്റത് 15 പേര്‍ക്ക്. ഇതോടെ ഈ മാസം തെരുവു നായയുടെ കടിയേറ്ററുടെ എണ്ണം 302 ആയി. അതേസമയം നായയുടെ ആക്രമണത്തില്‍ റോഡ് അപകടങ്ങളും പെരുകി വരുകയാണ്. തളിപ്പറമ്പില്‍ തെരുവ് നായ റോഡിന് പുറകെ ഓടി ബൈക്ക് യാത്രികന്‍ വീണു.

35കാരനായ ആലിങ്കല്‍ സ്വദേശി പ്രതീഷിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ ചതഞ്ഞ് പരിക്കേറ്റിട്ടുണ്ട്. നാട്ടുകാര്‍ ഉടനെ പ്രതീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :