വാക്‌സിൻ വിതരണം ചെയ്യുന്നതിനിടെ ഡോക്‌ടറെ മർദ്ദിച്ചു, സിപിഎം നേതാക്കൾക്കെതിരെ കേസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂലൈ 2021 (12:26 IST)
ആലപ്പുഴ കുട്ടനാട്ടിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഡോക്ടര്‍ക്ക് മര്‍ദ്ദനം. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ നെടുമുടി പോലീസ് കേസെടുത്തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ശനിയാഴ്‌ച്ച വൈകീട്ടാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിന്‍ വിതരണം പൂർത്തിയായപ്പോള്‍ 10 യൂണിറ്റ് വാക്‌സിന്‍ ബാക്കി വന്നു. ഈ വാക്‌സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. അതേസമയം പ്രതിഷേധം മാത്രമാണ് നടന്നതെന്നും മര്‍ദ്ദിച്ചില്ലെന്നുമാണ് സിപിഎം നേതാക്കൾ പറഞ്ഞു. വാക്‌സിൻ പത്തെണ്ണം അധികം വന്നിട്ടില്ലെന്നാണ് ഡോക്ടര്‍ ശരത് ചന്ദ്രബോസ് പറയുന്നത്.

പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റി വെച്ചിരുന്ന 30 വാക്‌സിനില്‍ നിന്ന് 20 എണ്ണം നമ്മളെടുത്തു 10 എണ്ണം പാലിയേറ്റീവ് രോഗികള്‍ക്ക് മാറ്റിവെച്ചു. ഇതാണ് തർക്കത്തിനിടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റും ലോക്കല്‍ സെക്രട്ടറിയും ചേര്‍ന്ന് വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഗേറ്റടക്കുകയും തന്നെ പൂട്ടിയിടുകയും ചെയ്‌തു. ഇതിന് ശേഷം അക്രമിക്കാൻ വരികയായിരുന്നു. ഡോക്ടര്‍ ശരത് ചന്ദ്രബോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :