അഭിറാം മനോഹർ|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (15:04 IST)
തിരുവനന്തപുരം: സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 ന്റെ ഭാഗമായി എന്യൂമറേഷന്‍ ഫോമുകള്‍ കൈപ്പറ്റിയിട്ടുള്ള വോട്ടര്‍മാര്‍ അത് പൂരിപ്പിച്ച് അടുത്തുള്ള വില്ലേജ് ഓഫീസുകളിലോ, താലൂക്ക് ഓഫീസുകളിലോ, ബി.എല്‍.ഒമാരെയോ ഏല്‍പ്പിക്കുവാന്‍ ജില്ലാ കളക്ടര്‍ അനു കുമാരി നിര്‍ദ്ദേശം നല്‍കി.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഐ.ആറുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികളും, ബി.എല്‍.എമാരും, ബി.എല്‍.ഒമാരും സംയുക്തമായി ആബ്‌സെന്റ്, ഡെത്ത്, ഷിഫ്റ്റഡ് കേസുകള്‍ പരിശോധിച്ച് കൃത്യത ഉറപ്പാക്കണമെന്നും ഫോമുകള്‍ ശേഖരിക്കുന്നതിന് ബി.എല്‍.ഒ മാരെ സഹായിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.