ഏകസിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:43 IST)
ഏകസിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ ഏകസിവില്‍ കോഡ് ഇല്ലായ്മ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിടുക്കമുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും നിയമസഭ ആവശ്യപ്പെട്ടു.

വര്‍ഗീയ നീക്കമാണ് ഏകസിവില്‍ കോഡെന്നും ഇത് രാഷ്ട്രീയ ഐക്യത്തിന് ഹാനിഹരമാണെന്നും പ്രമേയത്തില്‍ പറയുന്നു. നേരത്തേ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരുന്നു കേരളം. ഇത് 2019ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :