1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. puthupally by election date announced

പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്, വോട്ടെണ്ണൽ എട്ടിന്

kerala
പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ എട്ടാം തീയ്യതി നടക്കും. നിലവിലെ എംഎല്‍എയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ്. തെരെഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റം നിലവില്‍ വന്നു.
 
ഓഗസ്റ്റ് 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയ്യതി ഓഗസ്റ്റ് 21ന് ആണ്.
 
അടുത്ത ലേഖനം
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്