1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Director kamal issues: Deen kuriakose comments

കേരളത്തിലുമുണ്ടോ സാക്ഷി മഹാരാജ് ?; ഡീൻ കുര്യാക്കോസ് തുറന്നടിച്ചു - പരിഹാസശരമേറ്റ് ബിജെപി

ഡീൻ കുര്യാക്കോസിന്റെ പരിഹാസത്തില്‍ ഉത്തരമില്ലാതെ ബിജെപി

kamal issues
സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിട്ടു പോകണമെന്നും പറഞ്ഞ ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്‌ണനെതിരെ രൂക്ഷവിമര്‍ശനുവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്.

കേരളത്തിലെ സാക്ഷി മഹാരാജാണ് രാധാകൃഷ്‌ണന്‍. കമലിനെ രാജ്യദ്രോഹിയെന്നു വിളിച്ച അദ്ദേഹത്തെ ജയിലില്‍ അടയ്‌ക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.

കമലിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് രാധാകൃഷ്‌ണന്‍ നടത്തിയത്. എസ്‌ഡിപിഐ പോലുള്ള ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം. ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്​ണൻ വ്യക്തമാക്കിയിരുന്നു.
About Writer
jibin