1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. dicision about vizhinjam on wednesday

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കുന്നതില്‍ തീരുമാനമായില്ല

അദാനി
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിലുണ്ടാവില്ല. പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം മൂന്നാം തിയതി നടക്കുന്ന സര്‍വ്വകക്ഷി യോഗത്തിലാണ് എടുക്കുക.

പിപിപി മാതൃകയിലുള്ള പദ്ധതിയായതിനാല്‍ തിടുക്കപ്പെട്ടൊരു തീരുമാനം വേണ്ടെന്നാണു മന്ത്രിസഭയിലെ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം സര്‍വകക്ഷിയോഗത്തിനു ശേഷം എടുക്കാനായി  മാറ്റിവച്ചത്.