ധര്‍മടത്ത് മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല, വാര്‍ത്ത വ്യാജം: കെ സുധാകരന്‍

ശ്രീനു എസ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (08:46 IST)
ധര്‍മടത്ത് മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും വാര്‍ത്ത വ്യാജമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. അതേസമയം കെ സുധാകരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സുധാകരന്‍ കോണ്‍ഗ്രസ് വിടാന്‍ ആലോചിക്കുന്നതായാണ് പിസി ചാക്കോ പറയുന്നത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹം പറയുന്ന വാക്കിന് യാതൊരു വിലയുമില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. പിസി ചാക്കോ വാര്‍ത്താസമ്മേളനത്തിലാണ് സുധാകരന്‍ കോണ്‍ഗ്രസ് മടുത്തതായി പറഞ്ഞെന്ന് ആരോപിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :