അനുബന്ധ വാര്‍ത്തകള്‍
- ഡിജിപിക്ക് നാണമില്ലേ? ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്; കന്യാസ്ത്രീകള്‍ നടത്തുന്നത് അതീജീവന സമരമെന്ന് കെമാൽ പാഷ
- ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് ഡിജിപിയും ഐജിയും: ആരോപണവുമായി കന്യാസ്ത്രീകൾ
- മഴക്കെടുതി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന് ഡിജിപി
- മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗികമായി ചൂഷണം ചെയ്തു, ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും; രജീഷിനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് യുവജന കമ്മീഷന്റെ നിര്‍ദ്ദേശം
- മുഖ്യമന്ത്രിയുടെ ശക്തമായ നിര്‍ദേശം, വാക്ക് പാലിച്ച് ഡിജിപി; ഹനാനെ ചീത്തവിളിച്ചവരെല്ലാം കുടുങ്ങും - വിവരങ്ങള്‍ അതിവേഗം ശേഖരിച്ച് സൈബര്‍ സെല്‍
വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കും; ശബരിമലയിൽ വനിതാ പൊലീസുകാർക്കായി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ഡിജിപി
വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കും; ശബരിമലയിൽ വനിതാ പൊലീസുകാർക്കായി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ഡിജിപി
ശബരിമലയിലെ സ്‌ത്രീ പ്രവേശനം വിവാദമാകുമ്പോഴും വിവിധ സംഘടനകൾ പരസ്യപ്രതിഷേധങ്ങൾ നടത്തുമ്പോഴും ശബരിമലയിൽ വനിതാ പൊലീസുകാരെ നിയോഗിക്കാനുറച്ച് സർക്കാർ. വനിതാ പൊലീസുകാരെ വിട്ടുതരണമെന്ന് പറഞ്ഞ് പോണ്ടിച്ചേരിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ഡിജിപി ലോക്‌നാഥ് ബെഹ്റ കത്ത് അയച്ചിരിക്കുന്നത്.
ശബരിമലയിലെ സ്‌ത്രീ സുരക്ഷയ്‌ക്കായി അഞ്ഞൂറ് വനിതാ പൊലീസെങ്കിലും വേണ്ടിവരുമെന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടൽ. തുലാമാസ പൂജയ്ക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലിലാണ് സന്നിധാനത്തിലടക്കം വനിതാ പൊലീസിനെ നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് വനിതാ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സ്‌ത്രീകൾ എത്തിയേക്കാം എന്നതിനാലാണ് ഇവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസുകാരെ ആവശ്യപ്പെടുന്നത്.