കൊച്ചി|
Rijisha M.|
Last Modified ഞായര്‍, 9 സെപ്‌റ്റംബര്‍ 2018 (11:02 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കന്യാസ്‌ത്രീ നൽകിയ പീഡന കേസ് അട്ടിമറിക്കാൻ ഡിജിപിയും ഐജിയും ശ്രമിക്കുന്നുവെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്‌ത്രീകൾ. നിലവിലെ അന്വേഷണ സംഘത്തിൽ പൂർണ്ണ വിശ്വാസമുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ബിഷപ്പിനെ കസ്‌റ്റഡിയിലെടുക്കാൻ ഡിവൈഎസ്‌പിക്ക് ഉന്നത ഉദ്യോഗസ്ഥർ അനുമതി നൽകാത്തതാണെന്നും കന്യാസ്‌ത്രീകൾ ആരോപിച്ചു.
ബിഷപ്പിന്റെ അറസ്‌റ്റ് വൈകിപ്പിക്കുന്നതിന്റെ പിന്നിലും ഡിജിപിയും ഐജിയുമാണ്. ബിഷപ്പിനെതിരായി പരമാവധി മൊഴികളും സാക്ഷികളും ഇപ്പോഴത്തെ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. അറസ്റ്റ് വൈകിപ്പിക്കുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കടോതിയെ സമീപിക്കുമെന്നും കന്യാസ്‌ത്രീകൾ പറഞ്ഞു.
അതേസമയം, അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണം ക്രൈബ്രാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടില്ലെന്നും ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു.