അപർണ|
Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (14:26 IST)
മോവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ ലൈംഗീകമായി ചൂഷണം ചെയ്ത ആക്ടിവിസ്റ്റും അമനാവ സംഗമത്തിന്റെ മുഖ്യ സംഘാടകനുമായ രജീഷ് പോളിനെതിരെ കേസെടുക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്റെ നിര്‍ദ്ദേശം. ഇതു സംബഞ്ചിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് യുജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കി.
തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തെകുറിച്ച് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പരാതിയിന്മേല്‍ വിഷയത്തെ കുറിച്ച് കൃത്യമായി അന്വേഷിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷന്‍ നിര്‍ദേശം നല്‍കിയെന്ന് ചിന്താ ജെറോ വ്യക്തമാക്കി.
തന്റെ 16മത്തെ വയസില്‍ കണ്ണൂര്‍ പിലാത്തറയിലെ രജീഷിന്റെ വീട്ടില്‍ വച്ചാണ് തന്നെ ലൈംഗികമായി അയാള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന് രൂപേഷിന്റെ മകള്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ ആയാള്‍ ഫെയ്‌സ്ബുക്കിലിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. ‘അയാളുടെ പൊയ്മുഖം വളരെ മുമ്പേ വലിച്ചെറിയണമെന്ന് ഞാന്‍ കരുതിയതാണു. ഞാന്‍ ഇത് പറഞ്ഞവരെല്ലാം എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാന്‍ വല്ലാതെ ഭയപ്പെട്ടിരുന്നു’ രൂപേഷിന്റെ മകള്‍ പറഞ്ഞു.