ജേക്കബ് തോമസിനെതിരെ പകപോക്കല്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ലോകായുക്ത

ഡിജിപി ജേക്കബ് തോമസ് , കോൺഗ്രസ് , ലോകായുക്ത , വിജിലൻസ് , പൊലീസ്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 7 ജനുവരി 2016 (12:21 IST)
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഹര്‍ജിയില്‍ പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ എംഡി ഡിജിപി ജേക്കബ് തോമസിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടു. അനധികൃത സ്വത്ത് സമ്പാദനവും ക്രമക്കേടും അഴിമതിയും ആരോപിച്ചാണ് കോൺഗ്രസ് അനുഭാവിയായ ബോബി ഫെർണാണ്ടസ് എന്നയാൾ നൽകിയ ഹർജിയിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്.

ജേക്കബ് തോമസിനെതിരെ രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കിൽ വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. രേഖകളും മൊഴികളും പരിശോധിക്കണ്ടതുണ്ട്. അതിനാൽ രേഖകളുമായി വിജിലൻസ് ഡയറക്ടർ നേരിട്ട് ഹാജരാകാനും ലോകായുക്ത ഉത്തരവിട്ടു. ജേക്കബ് തോമിസിനെ കൂടാതെ സ്റ്റോർ പർച്ചേസ് മാനേജർ അടക്കം അഞ്ചു പേർക്ക് സമൻസ് അയയ്ക്കാനും ലോകായുക്ത നിർദ്ദേശിച്ചു. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യക്കോസ്, ഉപലോകായുക്ത കെ.പി ബാലചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

തുറമുഖ ഡയറക്ടര്‍ സ്ഥാനം വഹിച്ച കാലത്ത് ജേക്കബ് തോമസും ഭാര്യയും കുടകില്‍ വാങ്ങിയ ഭൂരിഭാഗം ഭൂമിയും വനഭൂമിയാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഇതേക്കുറിച്ച് രണ്ടു തവണ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ജേക്കബ് തോമസ് അധികാരം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കൂടാതെ ഡയറക്ടറായിരിക്കെ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ഹർജിക്കാരൻ പരാതിയിൽ ആരോപിക്കുന്നുണ്ട്.

ഇതേക്കുറിച്ച് രണ്ടു തവണ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ജേക്കബ് തോമസ് അധികാരം ഉപയോഗിച്ച് അന്വേഷണം മരവിപ്പിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ജേക്കബ് തോമസിനെതിരേ ഉയര്‍ന്ന പരാതി ഗൌരവമുള്ളതാണെന്നും ലോകായുക്ത നിരീക്ഷിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :