നിയമ നടപടി സ്വീകരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല: ഉമ്മന്‍ചാണ്ടി

ഡിജിപി ജേക്കബ് തോമസ് , ഉമ്മന്‍ചാണ്ടി , ജിജി തോംസണ്‍  , മന്ത്രിസഭാ
തിരുവനന്തപുരം| sajith| Last Updated: ബുധന്‍, 6 ജനുവരി 2016 (16:43 IST)
തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിനു അനുമതി നല്‍കുമെന്ന നിലപാടില്‍ നിന്നും പിന്മാറുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ജേക്കബ് തോമസിനു അനുമതി നല്‍കണമെന്ന് തന്നെയാണ് തന്റെ അഭിപ്രായം എന്നാല്‍ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തനിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അഖിലേന്ത്യാ സര്‍വ്വീസ് ചട്ടം റൂള്‍ 17 പ്രകാരം മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് നിയമ വിരുദ്ദമാണെന്നിരിക്കെ, വിഷയത്തില്‍ മുഖ്യമന്ത്രിക്കു തന്നെ തീരുമാനം കൈക്കൊള്ളാമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേരത്തെ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ തനിക്കെതിരെ നിയമനടപടി എടുക്കുന്നതിന് അനുമതി ചോദിച്ചാല്‍ നിശ്ചയമായും കൊടുത്തിരിക്കുമെന്നായിരുന്നു ജേക്കബ് തോമസിന്റെ അപേക്ഷയെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നത്. എന്നാല്‍, മുന്‍ തീരുമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിന്നോക്കം പോകുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :