വേദി അറിഞ്ഞാണ് സോണിയാ ഗാന്ധി പ്രസംഗിച്ചത്; ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അര്‍ഹതപോലും വെള്ളാപ്പള്ളിക്കില്ല- സുധീരന്‍

 വെള്ളാപ്പള്ളി നടേശന്‍ , കോൺഗ്രസ് , സോണിയാ ഗാന്ധി , കെപിസിസി
തിരുരുവനന്തപുരം| jibin| Last Modified വെള്ളി, 1 ജനുവരി 2016 (13:54 IST)
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി ശിവഗിരിയെ രാഷ്ട്രീയ പ്രസംഗത്തിന് വേദിയാക്കിയെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ രംഗത്ത്. ശിവഗിരിയില്‍ വേദി അറിഞ്ഞാണ് സോണിയാ പ്രസംഗിച്ചത്. വേദിയറിഞ്ഞ് സംസാരിക്കാത്ത ആളാണ് വെള്ളാപ്പള്ളി. വൈദ്യരെ സ്വയം ചികിത്സിക്കു എന്നതാണ് പറയാനുള്ളതെന്നും സുധീരന്‍ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അര്‍ഹതപോലും വെള്ളാപ്പള്ളി നഷ്‌ടപ്പെടുത്തി. ഔചിത്യത്തോടെ പറയേണ്ട കാര്യങ്ങളാണ് സോണിയാ പറഞ്ഞത്. അതിനെ വിമർശിക്കാൻ വെള്ളാപ്പള്ളിക്ക് അർഹതയില്ല. ജീവിതത്തിലിതുവരെ വെള്ളാപ്പള്ളി വേദിയറിഞ്ഞ് സംസാരിച്ചിട്ടില്ല. ഏത് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്താണ് താൻ ഇരിക്കുന്നതെന്ന് വെള്ളാപ്പള്ളിക്കറയില്ലെന്നും സുധീരൻ പറഞ്ഞു.

പാർട്ടിയിൽ പ്രവർത്തിക്കാത്ത ഡിസിസി ഭാരവാഹികളെ നീക്കം ചെയ്യും. ജനപക്ഷ യാത്രക്ക് ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :