ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല: സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി , പാർട്ടി കോൺഗ്രസ് , പ്രകാശ് കാരാട്ട്
കൊൽക്കത്ത| jibin| Last Modified വ്യാഴം, 31 ഡിസം‌ബര്‍ 2015 (14:07 IST)
പശ്ചിമബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിശാഖപട്ടണം പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിൽ പാർട്ടി ഉറച്ച് നില്‍ക്കും. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് മാറാനാണ് താന്‍ ഈ കാര്യം നേരിട്ട് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനകീയാടിത്തറയുള്ള വിപ്ളവ പാര്‍ട്ടിയായി മുന്നോട്ടു പോകും. മെച്ചപ്പെട്ട ഇന്ത്യക്കായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
പാര്‍ട്ടിക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കും. പുതിയ ബദല്‍ നയങ്ങള്‍ മുന്നോട്ട് വെക്കും. വിഭാഗീയത അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനായി ഒരുങ്ങാനും യെച്ചൂരി ആഹ്വാനം ചെയ്തു.

അതേസമയം, സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ളീനം അംഗീകരിച്ചു. 36 ഭേദഗതികളോടെയാണ് റിപ്പോര്‍ട്ട് അംഗീകാരിച്ചത്. ആറു ഭേദഗതികളോടെ പ്രമേയത്തിനും അംഗീകാരം നല്‍കി. റിപോര്‍ട്ടിന്‍മേലുള്ള മറുപടി പ്രകാശ് കാരാട്ടും നയരേഖയിലുള്ള മറുപടി സീതാറാം യെച്ചൂരിയും നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :