ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍; 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 21 ജനുവരി 2026 (19:39 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടിയുടെ ആസ്തികള്‍ മരവിപ്പിച്ചു. കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന വ്യാപകമായി ശബരിമല സ്വര്‍ണ്ണ കേസ് പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് 100 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു.

സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയത്. സ്വര്‍ണം ചെമ്പാക്കിയെ രേഖയും റെയ്ഡില്‍ പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തുനിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. 2019 നും 24നും ഇടയില്‍ പുറപ്പെടുവിച്ച ഉത്തരവും കസ്റ്റഡിയിലെടുത്തു. ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരിലായിരുന്നു റെയ്ഡ് നടത്തിയത്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക് ജാമ്യം. കട്ടിളപ്പടി കേസില്‍ ജയിലില്‍ തുടരും. ദ്വാരപാലക ശില്പ പാളികളുടെ കേസിലാണ് ജാമ്യം കിട്ടിയത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. അതേസമയം കട്ടിളപ്പാളി കേസില്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ ജയിലിനു പുറത്തിറങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സാധിക്കു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :