തിരുവനന്തപുരം|
JOYS JOY|
Last Modified ബുധന്‍, 2 ഡിസംബര്‍ 2015 (08:53 IST)
കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തനെ സ്പീക്കര്‍ ആയി തെരഞ്ഞെടുത്തിരുന്നു. ആ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ ചോദ്യോത്തരവേളയ്ക്ക് ശേഷമായിരിക്കും തെരഞ്ഞെടുപ്പ്. നെടുമങ്ങാട് എം എല്‍ എ പാലോട് രവിയാണ് യു ഡി എഫിന്റെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. കാഞ്ഞങ്ങാട് നിന്നുള്ള സി പി ഐ എം എല്‍ എ ഇ ചന്ദ്രശേഖരാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി.
സ്പീക്കര്‍ ആയിരുന്ന ജി കാര്ത്തികേയന് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന എന്‍ ശക്തന് സ്പീക്കര്‍ ആയത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനു വേണ്ടി യു ഡി എഫില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് വൈകുകയായിരുന്നു.