അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 മെയ് 2022 (21:47 IST)
ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്‌ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം കേരളത്തിൽ പരക്കെ
മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോട്ടയം ജില്ലയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിൽ അടുത്ത രണ്ട് ദിവസവും
കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്‌ച മലപ്പുറത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.