1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Deepa, Jisha, Murder, B Sandhya, Police

ജിഷ വധക്കേസ്: സിസിടിവിയിലുള്ളത് ജിഷ തന്നെയാണോ എന്ന് ഉറപ്പ് പറയാനാകില്ലെന്ന് സഹോദരി ദീപ

ജിഷയുടെ കൊലപാതകിക്കായുള്ള അന്വേഷണത്തിൽ സി സി ടി വിയിൽ പതിഞ്ഞിരിക്കുന്നത് ജിഷയാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്ന് സഹോദരി ദീപ. ജിഷ തന്നെയാണോ അതെന്ന് ഉറപ്പില്ലെന്നും മുഖം വ്യക്തമല്ലാത്തതിനാൽ ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്നും ദീപ വ്യക്തമാക്കി.

ദീപ

കുറുപ്പും‌പടി വട്ടോളിയിലെ വളം ഡിപ്പോയിലെ സി സി ടി വി ക്യാമറയിലാണ് ജിഷയുടെതെന്നും കൊലയാളിയുടേതെന്നും സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ജിഷ തന്നെയാണെന്നായിരുന്നു അയൽവാസിയുടെ മൊഴി. ജിഷയുടെ വേഷവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴി. എന്നാൽ സഹോദരി ദീപയ്ക്ക് ഇതാരാണെന്ന് തിരിച്ചറിയാൻ സാധിക്കാത്തത് പൊലീസിനെ കുഴയ്ക്കുകയാണ്.
 
അതേസമയം, ഇടുക്കിയിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ പിടികൂടിയ ആളുടെ ഡി എൻ എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊലയാളിയുടെ രേഖാചിത്രവുമായി സാമ്യമുള്ളതിനാലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
അടുത്ത ലേഖനം
'ഇടവപ്പാതി'- ഒരു മൊബൈൽ ആപ്പ്; മഴക്കാല ശുചീകരണത്തിൽ സർക്കാരിനൊപ്പം പങ്കാളിയാകൂ