23 മാസത്തെ ഇടവേളക്ക് ശേഷം ഇന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (08:31 IST)
23 മാസത്തെ ഇടവേളക്ക് ശേഷം ഇന്നുമുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്നു. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളിലെത്തുന്നത്. അതേസമയം യൂണിഫോമും ഹാജരും നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒന്‍പതുവരെ ക്ലാസുകാര്‍ക്ക് മാര്‍ച്ചുവരെ ക്ലാസുണ്ടാകും. അതേസമയം 10,12ക്ലാസുകാര്‍ക്ക് ഈമാസം അവസാനത്തോടെ ക്ലാസുകള്‍ തീര്‍ക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :