കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (21:07 IST)
ആലപ്പുഴ: രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയുടെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. പുന്നപ്രയിലെ ആയിരംതൈ വളപ്പിൽ ജോസ്‌കുട്ടി എന്നയാളുടെ ഭാര്യ ജെസ്സിയുടെ മൃതദേഹമാണ് വീടിനോട് ചേർന്ന ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് രാവിലെ എട്ടു മണിയോടെ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുണ്ട്.

കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :