യുവാവിന്റെ മൃതദേഹം നെയ്യാറിൽ : ദുരൂഹതയെന്ന് ബന്ധുക്കൾ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 5 മെയ് 2022 (10:54 IST)
നെയ്യാറ്റിൻകര: കാണാതായ യുവാവിന്റെ മൃതദേഹം നെയ്യാറിൽ കണ്ടതുമായി ബന്ധപ്പെട്ടു ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത്. റാസൽപുരം കരക്കാറ്റുവിള പുത്തൻവീട്ടിൽ പരേതനായ നെൽസൺ - നിർമല ദമ്പതികളുടെ മകൻ കുട്ടൻ എന്ന ഷിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് ഷിജുവിന്റെ കാണാതായത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. യുവാവിനെ ഫോൺ കേന്ദ്രീകരിച്ചു അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. നെയ്യാറിലെ കന്നിപ്പുറം കടവിലാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനായ ഷിജുവിന്റെ മൃതദേഹം നെയാറ്റിങ്കര ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് നൽകി. പോലീസ് ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :