അനുബന്ധ വാര്‍ത്തകള്‍
- ഹയര്‍സെക്കന്‍ഡറി ടീച്ചര്‍: കാഴ്ച പരിമിതര്‍ക്ക് അപേക്ഷിക്കാം
- യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍
- തേജ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
- ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും
അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി
അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി. മധ്യ പടിഞ്ഞാറന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളില്‍ തേജ് അതി ശക്തമായ ചുഴലിക്കാറ്റായി വീണ്ടും ശക്തി പ്രാപിച്ചു. വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു ഒക്ടോബര്‍ 24 ഉച്ചയോടെ യെമന്‍ - ഒമാന്‍ തീരത്തു അല്‍ ഗൈദാക്കിനും (യെമന്‍) സലാലാക്കിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ അതി തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്ര ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അടുത്ത 12 മണിക്കൂറില്‍ വടക്ക് പടിഞ്ഞാറ് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക് - വടക്ക് കിഴക്ക് ദിശയിലും സഞ്ചരിച്ചു ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.