അനുബന്ധ വാര്‍ത്തകള്‍
- തേജ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
- ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും
- സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- തകര്‍ന്ന് ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്ക്ക് 229 റണ്‍സിന്റെ കൂറ്റന്‍ വിജയം
യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍
റീല്‍സ് താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍. മടവൂര്‍ സ്വദേശിയായ യുവാവിനെ അക്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 16-നായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കല്‍ പോലീസ് വിനീതിനെ പിടിച്ചത്.
വിനീത് ഉള്‍പ്പടെ നാലം?ഗ സംഘം ബൈക്കിലെത്തിയാണ് യുവാവിനെ ആക്രമിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് മീശ വിനീത്. കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. ഇതിന് മുമ്പ് നിരവധി കേസുകളില്‍ വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീല്‍സിലെ താരമായ വിനീത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയ ശേഷം ഉപദ്രവിച്ച കേസില്‍ കഴിഞ്ഞ ഓ?ഗസ്റ്റില്‍ വിനീത് അറസ്റ്റിലായിരുന്നു. പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് പട്ടാപ്പകല്‍ രണ്ടരലക്ഷം കവര്‍ന്ന കേസിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസിലും പ്രതിയാണ് വിനീത്.