അനുബന്ധ വാര്‍ത്തകള്‍
- യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍
- തേജ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
- ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും
- സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹയര്‍സെക്കന്‍ഡറി ടീച്ചര്‍: കാഴ്ച പരിമിതര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ കെമിസ്ട്രി (സീനിയര്‍) തസ്തികയില്‍ ഭിന്നശേഷി - കാഴ്ച പരിമിതര്‍ക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത: 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും ബിഎഡും SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. പട്ടിക വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവു ലഭിക്കും.
ശമ്പള സ്‌കെയില്‍: 55200-115300. പ്രായ പരിധി: 01.01.2023 ന് 40 വയസു കവിയാന്‍ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 27നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.
അടുത്ത ലേഖനം