സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി

Palakkad, ramesh Pisharody, Ramesh Pisharody Palakkad Congress Candidate, രമേഷ് പിഷാരടി, പാലക്കാട്‌
Ramesh Pisharody
സിആര്‍ രവിചന്ദ്രന്‍| Last Updated: തിങ്കള്‍, 23 മാര്‍ച്ച് 2026 (15:23 IST)
സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ലെന്ന് തോമസ് ഐസക്കിന് മറുപടിയുമായി രമേശ് പിഷാരടി. കോമഡി താരത്തെ സ്ഥാനാര്‍ത്ഥി ആക്കിയിട്ട് എന്തുകാര്യം എന്നായിരുന്നു സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരാമര്‍ശം. അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും എനിക്ക് സ്വാതന്ത്ര്യം മാത്രമല്ല സംസ്‌കാരം കൂടിയുണ്ടെന്നും സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ലെന്നും രമേശ് പിഷാരടി മറുപടി നല്‍കി.

തോമസ് ഐസക്ക് മുതിര്‍ന്ന നേതാവാണ്. അദ്ദേഹം പറഞ്ഞതുപോലെ ഒപ്പത്തിനൊപ്പം ഉള്ള മറുപടി നല്‍കാന്‍ ആകില്ലെന്ന് രമേശ് പറഞ്ഞു. അതേസമയം തന്റെ അഭിപ്രായപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ച് ഐസക് രംഗത്തെത്തി. രമേശ് പിഷാരടിയുടെ രാഷ്ട്രീയ നിലപാടിനെ ആണ് വിമര്‍ശിച്ചതെന്നും പിഷാരടിയുടെ അഭിനയ മികവിന് മോശം പറയാനായിരുന്നില്ല ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും ചെറ്റത്തരം എന്നാണ് പറഞ്ഞതെന്നും എകെ ബാലന്‍. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് എകെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി ജി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചപ്പോള്‍ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചുവെന്നും ബാലന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :