സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 23 മാര്‍ച്ച് 2026 (13:17 IST)
മുഖ്യമന്ത്രി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ലെന്നും ചെറ്റത്തരം എന്നാണ് പറഞ്ഞതെന്നും എകെ ബാലന്‍. ജി സുധാകരന്‍ കാണിച്ചത് ചെറ്റത്തരം എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് എകെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രി ജി സുധാകരനെ ചെറ്റ എന്ന് വിളിച്ചിട്ടില്ല, ചെറ്റത്തരം എന്നാണ് പറഞ്ഞത്. വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചപ്പോള്‍ ഉചിതമായ വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചുവെന്നും ബാലന്‍ പറഞ്ഞു.
സുധാകരന്‍ അധപതിച്ചു പോയതില്‍ വിഷമം ഉണ്ടെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ടാണ് ജി സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റായി പ്രതിപക്ഷ നേതാവിന് തോന്നിയതെന്നും ബാലന്‍ പറഞ്ഞു. കൂടാതെ ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലീഷ് -മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്പത്തരം, ഹീനത എന്നിങ്ങനെയാണെന്നും എ കെ ബാലന്‍ ന്യായീകരിച്ചു.
കോണ്‍ഗ്രസിന്റെ സഹായത്തോടെ ജി സുധാകരന് വോട്ട് പിടിക്കാന്‍ എങ്ങനെ കഴിയുന്നു എന്നും ബാലന്‍ ചോദിച്ചു.