2026 നിയമസഭ തിരഞ്ഞെടുപ്പ്: തോമസ് ഐസക് ഉൾപ്പെടെയുള്ള സിപിഎം സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരരംഗത്തേക്ക്

Thomas Isaac, Kerala Assembly Elections,Kerala News, LDF
അഭിറാം മനോഹർ| Last Modified ചൊവ്വ, 24 ഫെബ്രുവരി 2026 (16:40 IST)
തിരുവനന്തപുരം: 2026 ഏപ്രില്‍-മേയ് മാസങ്ങളില്‍ നടക്കാന്‍ ഇരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പില്‍, സിപിഎം (M) കേരള സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ വലിയൊരു പങ്ക് നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുന്‍ ധനകാര്യ മന്ത്രി ടി.എം. തോമസ് ഐസക് ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കള്‍ 140 അംഗ നിയമസഭയിലേക്കു മത്സരിക്കാന്‍ സന്നദ്ധരാണെന്ന് അറിയിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്.

17 അംഗ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ പിണറായി വിജയന്‍, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, എം. സ്വരാജ്, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു തുടങ്ങിയ നേതാക്കളാണ് ഉള്‍പ്പെടുന്നത്.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍,പി രാജീവ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ മത്സരിക്കും.

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ മത്സരിക്കാന്‍ സാധ്യതയേറെയാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും മത്സരത്തിനായി പരിഗണിക്കുന്നുണ്ട്. ഇത്തവണ ആലപ്പുഴയ്ക്ക് പകരം പത്തനംതിട്ടയില്‍ മത്സരിക്കാന്‍ തോമസ് ഐസക് താല്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ തോമസ് ഐസക് പത്തനംതിട്ടയില്‍ മത്സരിച്ചിരുന്നു.

ശേഷിക്കുന്ന സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ എം സ്വരാജിന്റെ പേര് നിലമ്പൂരില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. മുന്‍ എം പി പികെ ബിജു, മുന്‍ എംഎല്‍എ എം വി ജൗൗരാജന്‍, എംഎല്‍എ ടിപി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ മത്സരിക്കണമോ എന്നതില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :