മുക്കം|
എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 17 ജൂലൈ 2020 (22:03 IST)
65കാരിയായ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുജീബ് എന്നയാളാണ് പൊലീസ് വലയിലായത്.
രണ്ടാഴ്ച മുമ്പ്
മുക്കം നഗരസഭയിലെ മുത്തേരിയിലാണ് സംഭവം നടന്നത്. വെളുപ്പിന് ഹോട്ടൽ ജോലിക്കായി ഓട്ടോയിൽ യാത്ര ചെയ്യവേ ഓട്ടോ ഡ്രൈവറായ മുജീബ് വൃദ്ധയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും ഇയാൾ തട്ടിയെടുത്തു.
ആളൊഴിഞ്ഞ ഭാഗത്തെത്തി ഓട്ടോ കേടായി എന്ന് പറഞ്ഞു പ്രതി ഓട്ടോ നിർത്തിയ ശേഷമാണ് ഇവരെ ബോധം കെടുത്തിയതും തുടർന്ന് കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചതും. സംഭവ ദിവസം സ്ഥലത്തെ
മൊബൈൽ ടവർ പരിധിയിലുണ്ടായിരുന്ന ഫോണുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.