75കാരിയെ പീഡിപ്പിക്കാന്‍ അടിവസ്‌ത്രം മാത്രമണിഞ്ഞെത്തിയ 26കാരന്‍ പൊലീസ് വളഞ്ഞപ്പോള്‍ കായലില്‍ ചാടി

വർക്കല| എ കെ ജെ അയ്യര്‍| Last Modified വെള്ളി, 10 ജൂലൈ 2020 (15:06 IST)
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന എഴുപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ചാരുംകുഴി പുത്തൻവീട്ടിൽ രാജീവ് എന്ന ഇരുപത്താറുകാരനാണ് പൊലീസ് വലയിലായത്. കഴിഞ്ഞ മാസം 24ന് രാത്രിയാണ് സംഭവം നടന്നത്.

പ്രതി അന്നേദിവസം രാത്രി 11 മണിയോടെ വീടിന്റെ കോമ്പൗണ്ടിൽ കടന്ന് വൈദ്യുതി മീറ്റർ ബോഡിലെ സ്വിച്ച് കേടുവരുത്തി വൈദ്യുതി ബന്ധം ഇല്ലാതാക്കി. പിന്നീട് അടിവസ്ത്രം മാത്രം ധരിച്ച് പിറകുവശത്തെ ഓട് പൊളിച്ചു വീടിനകത്തു കടന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

വീട്ടിനകത്തു നിന്ന് വൃദ്ധയെ വലിച്ചിഴച്ചു തൊട്ടടുത്ത കുറ്റിക്കാട്ടിലെത്തിച്ചെങ്കിലും വൃദ്ധ നിലവിളിച്ചതോടെ അയൽക്കാർ ഓടിക്കൂടി. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. എന്നാൽ പ്രതിയുടെ
ഊരിവച്ചിരുന്ന ചെരുപ്പ്, ആഭരണം, വസ്ത്രങ്ങൾ എന്നിവയിലൂടെ പൊലീസ് ആളെ തിരിച്ചറിയുകയും വീട് വളയുകയും ചെയ്തു. പക്ഷെ രണ്ട് തവണയും പ്രതി കായലിൽ ചാടി രക്ഷപ്പെട്ടു. പിന്നീട് സമർത്ഥമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പൊലീസ് പിടിച്ചത്. നിരവധി മോഷണ, പീഡന കേസുകളിൽ പ്രതിയാണിയാൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :