1.8കിലോ സ്വർണ്ണം ഒളിച്ചുകടത്താൻ ശ്രമിച്ച 7 പേർ പിടിയിൽ

53 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി 7 പേര്‍ പിടിയില്‍

തിരുവനന്തപുരം| Last Modified വ്യാഴം, 9 മാര്‍ച്ച് 2017 (15:22 IST)
അനധികൃതമായി ഒളിച്ചുകടത്തി കൊണ്ടുവന്ന
53 ലക്ഷം രൂപ വിലമതിക്കുന്ന 1.8 കിലോ സ്വര്‍ണ്ണവുമായി 7 പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് അധികാരികള്‍ പിടികൂടി.

മലേഷ്യയിലെ കൊലാലമ്പൂരില്‍ നിന്നുള്ള മലേഷ്യന്‍ എയര്‍ലൈന്‍സില്‍ തിരുവനന്തപുരത്ത് എത്തിയ തമിഴ്നാട് രാമനാഥപുരം സ്വദേശികളായ ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 167 ഗ്രാം വീതം ഭാരമുള്ള സ്വര്‍ണ്ണക്കട്ടികള്‍ സ്ത്രീ മലദ്വാരത്തിലാണ് ഒളിപ്പിച്ചു വച്ചിരുന്നത്.

പുരുഷന്മാര്‍ 27 ഗ്രാം വീതമുള്ള സ്വര്‍ണ്ണക്കട്ടികള്‍ വിഴുങ്ങിയിരുന്നു.
പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സംശയം തോന്നി ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ ദേഹത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചതായി സമ്മതിച്ചു.
മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് സ്വര്‍ണ്ണം ഇവരില്‍ നിന്ന് വീണ്ടെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :